പ്രിവ്യൂ കഴിഞ്ഞു, മിന്നല്‍ മുരളിക്ക് വന്‍ അഭിപ്രായം

പ്രിവ്യൂ കഴിഞ്ഞു, മിന്നല്‍ മുരളിക്ക് വന്‍ അഭിപ്രായം

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ‘മിന്നല്‍ മുരളി’യുടെ ആദ്യ പ്രദര്‍ശനം മുംബൈ ചലച്ചിത്രോല്‍സവത്തില്‍ നടന്നു. കഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂ ഷോയ്ക്കു ശേഷം വളരേ മികച്ച പ്രതികരണങ്ങളാണ് ചിത്രം കണ്ടവരില്‍ നിന്നും വരുന്നത്.


ഡിസംബര്‍ 24ന് ക്രിസ്മസ് ചിത്രമായാണ് ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ളിക്സില്‍ എത്തുന്നത്. തിയറ്ററുകള്‍ തുറക്കാന്‍ വൈകിയ സാഹചര്യത്തിലാണ് നേരിട്ടുള്ള ഒടിടി റിലീസിന് കളമൊരുങ്ങിയത്.


2019 ഡിസംബർ 23ന് തുടങ്ങിയ ഷൂട്ടിംഗ് പലവിധ തടസങ്ങള്‍ മറികടന്നാണ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ കൂടി പുറത്തിറക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ വ്‌ലാദ് റിംബര്‍ഗ് ആണ് സംഘടനം ഒരുക്കിയത്. ബാഹുബലി 2, സുല്‍ത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്‌ലാദിന്റെ ആദ്യ മലയാള ചിത്രമാണ് മിന്നല്‍ മുരളി.


വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച ചിത്രത്തിന് കേരളത്തിനു പുറത്തും വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരിശീ അശോകന്‍, പി.ബാലചന്ദ്രന്‍, ജൂഡ് ആന്‍റണി, ഫെമിനാ ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹാ ബാബു, മാസ്റ്റര്‍ വസീത് എന്നിവര്‍ ചിത്രത്തിലുണ്ട്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.


സംഗീതം ഷാന്‍ റഹ്മാന്‍. ഗാനങ്ങള്‍- മനു മഞ്ജിത്ത്. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – ലിവിംഗ് സ്റ്റണ്‍ മാത്യു.

Basil Joseph’s Tovino Thomas starrer Minnal Murali got positive reviews after the preview show. Direct OTT release on Dec 24 via NetFlix.

Film scan Latest