‘മേരീ ആവാസ് സുനോ’ മേയ് 13ന്

‘മേരീ ആവാസ് സുനോ’ മേയ് 13ന്

കരിയറില്‍ ആദ്യമായി മഞ്ജുവാര്യരും (Manju Warrier) ജയസൂര്യയും (Jayasurya) ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ (Meri Awaz suno) റിലീസ് പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്‍ (Prajesh Sen) സംവിധാനം ചെയ്യുന്ന ചിത്രം മേയ് 13ന് തിയേറ്ററുകളിലെത്തും. പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. പ്രജേഷിന്‍റെ ആദ്യ രണ്ട് ചിത്രങ്ങളിലും ജയസൂര്യ തന്നെയാണ് മുഖ്യ വേഷത്തില്‍ എത്തിയിരുന്നത്. ഒരു റേഡിയോ ജോക്കിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പുതിയ ചിത്രത്തിൽ പറയുന്നത് എന്നാണ് റിപ്പോർട്ട്. ശിവദയും മുഖ്യ വേഷത്തില്‍ ചിത്രത്തിലുണ്ട്.

യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. എഡിറ്റർ- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രൻ, വരികൾ- ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ ,പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്‌ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് – ത്യാഗു തവന്നൂർ, മേക്കപ്പ് – പ്രദീപ് രംഗൻ, കിരൺ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് – ലിബിസൺ ഗോപി, ഡിസൈൻ – താമിർ ഓക്കെ, പിആർഓ- പി.ശിവപ്രസാദ് , പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ.

Latest Upcoming