ഉണ്ണി മുകുന്ദന്‍ തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കിയ ചിത്രം ‘മേപ്പടിയാന്‍റെ’ തിയറ്ററുകളിലെ പ്രദര്‍ശനം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരിക്കുയാണ്. നവാഗതനായ വിഷ്ണു മോഹന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി 5 കോടി 10 ലക്ഷം രൂപയ്ക്കടുത്ത് ഗ്രോസ് കളക്ഷനാണ് നേടിയത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നായി 1 കോടി 65 ലക്ഷത്തോളം നേടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കളക്ഷനില്‍ നിന്നുള്ള വിഹിതമായി രണ്ടരക്കോടിയും ഗള്‍ഫ് വിതരണാവകാശം നല്‍കിയതില്‍ നിന്ന് 50 ലക്ഷവുമാണ് തിയറ്റര്‍ റിലീസില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്. 5.5 കോടിയോളം മുതല്‍മുടക്കി തിയറ്ററുകളിലെത്തിച്ച ചിത്രം പക്ഷേ മറ്റ് ബിസിനസുകളില്‍ നിന്നുള്ള തുകകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭകരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
സാറ്റലൈറ്റ് അവകാശത്തിന് 2.5 കോടിയും ഒടിടി റൈറ്റ്സിന് 1.5 കോടിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 4 ഭാഷകളിലെ റീമേക്ക് അവകാശം നല്‍കിയതിലൂടെ 2 കോടി രൂപയും ലഭിച്ചതായാണ് വിവരം.
ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കിയത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു.
Unni Mukundan’s Meppadiyan is average in theaters but making a profit in total business. Debutante director Vishnu Mohan helmed this movie.