ജിബു ജേക്കബ്ബിന്‍റെ (Jibu Jacob) സംവിധാനത്തില്‍ സുരേഷ് ഗോപി (Suresh Gopi) മുഖ്യ വേഷത്തിലെത്തുന്ന ‘മേ ഹൂം മൂസ’യുടെ (Me Hoom Moosa) നവംബര്‍ 11 മുതല്‍ സീ5 പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടങ്ങും . തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം തിയറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുരേഷ് ഗോപിയുടെ 253-ാം ചിത്രമായിരിക്കും ഇത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്ബ് ഒരുക്കിയ ചിത്രമാണിത്.