‘മാത്തുക്കുട്ടിയുടെ വഴികള്‍’ ആഗസ്റ്റ് 19ന് തീയേറ്ററുകളിലേക്ക്

‘മാത്തുക്കുട്ടിയുടെ വഴികള്‍’ ആഗസ്റ്റ് 19ന് തീയേറ്ററുകളിലേക്ക്

അഡ്വക്കറ്റ് സി സി മാത്യു ചെറുവേലിക്കൽ ചിത്രത്തിന്റെ കഥ എഴുതി നിർമ്മാണ രംഗത്തേക്ക് എത്തിയിരിക്കുന്നു. സുൽത്താൻബത്തേരി സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും പ്രശസ്ത വിദേശയാത്ര സഞ്ചാരിയും ആണ്. പരിസ്ഥിതി പ്രമേയമായ ചിത്രത്തിൽ പ്രാധാന വേഷത്തിൽ അഡ്വക്കേറ്റ് സിസി മാത്യു അഭിനയിച്ചിരിക്കുന്നു.
ഇതിനുമുമ്പ് ഡി ൽ എസ് എ യ്ക്കും സൈബർ ഡിപ്പാർട്ട്മെന്റിനും വേണ്ടി *ഇഞ്ച *എന്ന ഷോർട് ഫിലിമിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

“നാം ഈ കാണുന്ന കാടും കടലും,കായലും കരയും,മണ്ണും , മലയും നമ്മുടെതല്ല.നാം വസിക്കുന്ന ഈ ഭൂമിയും നമ്മുടെതല്ല.നാം ഭൂമിയുടെതാണ്. ഓർക്കുക”.ഇതാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. കൈലാഷ്,സുനിൽ സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈഹ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു.

മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നു. ബാനർ ചെറു വേലിക്കൽ ഫിലിംസ്.ചായഗ്രഹണം മുരളി പണിക്കർ.എഡിറ്റിംഗ് ശ്രീജിത്ത് പുതുപ്പടി. സംഗീതം എം സുനിൽ. ബി ജി എം ഡൊമിനിക് മാർട്ടിൻ.പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് നക്ഷത്ര.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് വയനാട്.അസോസിയേറ്റ് ഡയറക്ടർ ഷാഹുൽ കൃഷ്ണ.സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്. റിയസ്ക്വയർ മോഷൻ പിച്ചേഴ്സും എഫ് എൻ എന്റർടൈൻമെന്റസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു. മാർക്കറ്റിംഗ് 369 മൂവീസ്. പി ആർ ഓ എം കെ ഷെജിൻ.

Latest Upcoming