മാത്യു തോമസും നസ്‍ലിനും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഒന്നിച്ചെത്തുന്ന “നെയ്മർ” ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങും. നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
“ഓപ്പറേഷൻ ജാവ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി. കെ,കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ), പി ആർ ഒ-എ എസ് ദിനേശ്, ശബരി.
Mathew Thomas and Naslin essaying the lead roles in Sudhi Madison directorial ‘Neymar’.