നിത്യാ മേനൻ- ഷറഫുദീൻ ടീമിന്റെ മാസ്റ്റർപീസ് ടീസർ

നിത്യാ മേനൻ- ഷറഫുദീൻ ടീമിന്റെ മാസ്റ്റർപീസ് ടീസർ

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്” ടീസർ പുറത്ത്.വൻ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.’മാസ്റ്റർപീസ്’, ഒരു ഫാമിലി ഫീൽഗുഡ് ചിത്രമായാണ് ഒരുക്കിയിട്ടുള്ളത് .
https://www.youtube.com/watch?v=Vz3Tvf_hHcE
നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും. .ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് , എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ്.
സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എൻ.ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്‌.മാസ്റ്റർപീസിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.റിലീസ് തീയതിയും കഥാഗതിയെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു

Latest Trailer