ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് പൊങ്കലിന് അപ്പുറത്തേക്ക് നീട്ടേണ്ട എന്ന് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസര്‍ ദീപാവലി ദിനത്തിൽ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊറോണ മൂലമാണ് നീണ്ടുപോയത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ പരിമിതമായ തോതില്‍ തിയറ്ററുകള്‍ തുറന്നിട്ടുണ്ട്. ജനുവരിയില്‍ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും കൂടി കണക്കിലെടുത്ത് തിയറ്റര്‍ റിലീസിന് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ ഒടിടി റിലീസ് ഉണ്ടാകും. ജനുവരി മധ്യത്തില്‍ തിയറ്റര്‍ റിലീസ് സാധ്യമായില്ലെങ്കില്‍ ഫെബ്രുവരിയോടെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം എത്തും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു തമിഴ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും മാസ്റ്ററിന്‍റെ സവിശേഷതയാണ്. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സേവ്യര്‍ ബ്രിട്ടോ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 15ന് നടന്നിരുന്നു. അനിരുദ്ധിന്‍റേതാണ് സംഗീതം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Thalapathy Vijay starrer Master will not delay beyond Pongal. The Lokesh Kanagaraj directorial has Vijay Sathupathi as villain. Discussion for OTT release was also started.