ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് വൈകുന്നതിലും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകളൊന്നും ഇടയ്ക്ക് വരാതിരുന്നതിലും ആരാധകര്‍ അസ്വസ്ഥരായിരുന്നു. കോവിഡ് സാഹചര്യം മാറി റിലീസ് തീയതി നിശ്ചയിച്ചാല്‍ മാത്രമേ ട്രെയ്‍ലര്‍ പുറത്തിറക്കൂവെന്ന് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധാകരുടെ നിരാശ അകറ്റുന്ന ഒരു പ്രഖ്യാപനം അണിയറക്കാരില്‍ നിന്ന് വന്നിരിക്കുന്നു. നാളെ ദീപാവലി ദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങും.
Thank you all for the patience and support! pic.twitter.com/qjcUtxYH0P
— Lokesh Kanagaraj (@Dir_Lokesh) November 12, 2020
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും മാസ്റ്ററിന്‍റെ സവിശേഷതയാണ്. തിയറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് എത്ര വൈകിയാലും തിയറ്ററില്‍ തന്നെയാകും മാസ്റ്റര്‍ ആദ്യം റിലീസ് ചെയ്യുക എന്നാണ് അണിയരക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ മൂലം വൈകുകയായിരുന്നു. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സേവ്യര്‍ ബ്രിട്ടോ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 15ന് നടന്നിരുന്നു. അനിരുദ്ധിന്‍റേതാണ് സംഗീതം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Teaser for Thalapathy Vijay starrer Master will be out tomorrow. The Lokesh Kanagaraj directorial has Vijay Sathupathi as villain. Anirudh musical.