കെ മധു സംവിധാനം ചെയ്യുന്ന ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദ കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്ന ചിത്രത്തിന് വിഎഫ്എക്‌സ് മികവ് ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള ചക് കോമിസ്‌കി. അവതാറിനും ഒട്ടേറേ ജാക്കിചാന്‍ ചിത്രങ്ങള്‍ക്കും ഗ്രാഫിക്‌സ് ഒരുക്കിയ കോമിസ്‌കി ആദ്യമായാണ് പൂര്‍ണമായും ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. മുമ്പ് ഷാറൂഖ് ഖാന്‍ ചിത്രം ഡോണ്‍ 2ല്‍ ചില പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
റോബിന്‍ തിരുമല തിരക്കഥ ഒരുക്കുന്ന മാര്‍ത്താണ്ഡ വര്‍മയില്‍ റാണാ ദഗ്ഗുബാട്ടിയാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. ത്രീ ഡി വിഷ്വൽ ഇഫക്റ്റ് സെപഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പർ വൈസറായും ലോക പ്രശസ്തി ആർജിച്ച ചക് കോമിസ്കിയെ മാർത്താണ്ഡ വർമ്മയിൽ എത്തിക്കുന്നത് പ്രശസ്‌ത 3 ഡി സ്റ്റീരിയോസ്‌കോപിക് ഡയറക്ടറും വി.എഫ്.എക്സ് സൂപ്പർ വൈസറും ഫോളിയോ സ്റ്റുഡിയോ സാരഥിയുമായ ജീമോൻ പുല്ലേലി ആണ്.
Tags:Anizham thirunnal marthandavarmak madhuRobin thirumala