‘മരക്കാര്‍’ ആമസോണ്‍ പ്രൈമിലെത്തി

‘മരക്കാര്‍’ ആമസോണ്‍ പ്രൈമിലെത്തി

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം’ ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനം തുടങ്ങി.15 ദിവസത്തോളമാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യ വാരാന്ത്യത്തിനു ശേഷം തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. വന്‍ പ്രചാരണത്തോടെ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ 20 കോടിക്ക് മുകളിലുള്ള റെക്കോഡ് ആഗോള കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഫാന്‍സ് ഷോകള്‍ മുതല്‍ പ്രേക്ഷകരില്‍ നിന്ന് വന്ന നെഗറ്റിവ് അഭിപ്രായങ്ങളും റിവ്യൂകളും പ്രചാരണങ്ങളും ചിത്രത്തിന്‍റെ പ്രകടനത്തെ ബാധിച്ചു.

വിവിധ ബിസിനസുകളും വിതരണാവകശ കൈമാറ്റവുമെല്ലാം ചേര്‍ന്ന് ടോട്ടല്‍ ബിസിനസില്‍ നിര്‍മാതാക്കള്‍ക്ക് ചിത്രം വലിയ നഷ്ടം വരുത്തില്ലെന്നും വിലയിരുത്തപ്പെടുന്നു.മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം ഏറക്കുറേ പൂര്‍ണമായും ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. ലൂസിഫര്‍ മിഡില്‍ ഈസ്റ്റിലും ആഗോള തലത്തിലും സ്വന്തമാക്കിയ റെക്കോഡ് കളക്ഷനും 100 കോടി ബജറ്റിലാണ് മരക്കാര്‍ ഒരുക്കിയത് എന്നതും കണക്കിലെടുത്ത് വന്‍തുകയ്ക്കാണ് മരക്കാരുടെ വിദേശ വിപണികളിലെ വിതരണാവകാശം വിറ്റുപോയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിതരണക്കാരില്‍ മിക്കവര്‍ക്കും ചിത്രം നഷ്ടമായേക്കാം എന്നാണ് കണക്കുകൂട്ടല്‍

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവ ചേര്‍ന്ന് ഒരുക്കിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ഉള്ളത്.

Mohanlal’s ‘Marakkar-Arabikkadalinte Simham’ started streaming via Amazon Prime. The magnum opus directed by Priyadarshan is not performed well in box-office.

Film scan Latest OTT