ടോവിനോ തോമസ് നായകനായ മറഡോണ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശരണ്യ ആര്‍ നായര്‍ നായികയായ ചിത്രത്തിന് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.