പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ആമി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലെത്തുന്ന മഞ്ജുവാര്യര്‍ കഥാപാത്രത്തിനായി ശരീരഭാരം അല്‍പ്പം കൂട്ടിയിരുന്നു. ആമിയായുള്ള മഞ്ജുവിന്റെ വേഷപ്പകര്‍ച്ച എങ്ങനെയുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂ.