സോഷ്യല്‍ മീഡിയയില്‍ സജീവമായി അരാധകരുമായി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാന്‍ ഇന്ന് താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. ചിലപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും താരങ്ങള്‍ സമയം കണ്ടെത്തും. ചിലപ്പോള്‍ നടിമാരോടുള്ള ചോദ്യങ്ങളിലും കമ്മന്റുകളിലും അതിരുവിടുന്ന ചിലരുമുണ്ട്. ചിലരാകട്ടെ അനാവശ്യ ഉപദേശവും നിര്‍ദേശവും പറഞ്ഞ് കൊണ്ടിരിക്കും. പരിമിതികളെ ചൂണ്ടിക്കാട്ടുന്നു എന്ന രീതിയില്‍ ആരാധകര്‍ നടത്തിയ കമ്മന്റുകള്‍ക്ക് മഞ്ജിമയും സാമന്തയും നടത്തിയ പ്രതികരണങ്ങള്‍ നോക്കൂ. മഞ്ജിമ തടി കുറയ്ക്കണമെന്ന ഉപദേശത്തില്‍ അന്ന് പതറി ഡിപ്ലോമാറ്റിക് മറുപടി നല്‍കുന്നു. തീര്‍ച്ചയായും അതിന് ശ്രമിക്കാം എന്നായിരുന്നു മറുപടി.
സാമന്ത ഉയരക്കുറവിനെ കുറിച്ച് പറഞ്ഞയാളോട് പേഴ്‌സണാലിറ്റി വെച്ച് അഡ്ജസ്റ്റ് ചെയ്‌തോളാം എന്നാണ് ട്വീറ്റ് ചെയ്തത്.