പ്രിഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഇതിനകം ഏറെ തമാശകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുള്ളതാണ്. വിദേശ വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രിഥ്വിയുടെ പദസമ്പത്ത് പലപ്പോഴും എളുപ്പത്തില്‍ എല്ലാവര്‍ക്കും പിടികിട്ടില്ല. സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണത്തിനിടെ തന്റെ ഇംഗ്ലീഷ് ഉണ്ടാക്കിയ ഒരു അബദ്ധം പ്രിഥ്വി തന്നെ തുറന്നു പറഞ്ഞിരിക്കുയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍.
മഞ്ജുവാര്യരും വിവേക് ഒബ്‌റോയിയും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. മഞ്ജുവിന്റെ മുഖത്ത് താനുദ്ദേശിച്ച ഭാവമല്ല വരുന്നത്. മഞ്ജുവിന്റെ അടുത്തെത്തി ‘ കുറച്ചുകൂടി incredulousnsse (പെട്ടെന്ന് വിശ്വാസം വരാത്ത) ഭാവമാണ് പ്രകടിപ്പിക്കേണ്ടത്’ എന്ന് പ്രിഥ്വിരാജ് പറഞ്ഞു. മഞ്ജു തലയാട്ടി. പക്ഷേ, വീണ്ടും ടേക്കെടുത്തപ്പോല്‍ ഭാവത്തില്‍ മാറ്റമുണ്ടായിരുന്നില്ല. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു, ‘നേരത്തേ പറഞ്ഞിലെ, അതെന്താ?’ എന്ന്. സെറ്റില്‍ കൂട്ടച്ചിരി ഉയര്‍ന്നതോടെ പ്രിഥ്വി ചമ്മി. ഷൂട്ടിംഗ് തീരുംവരെ ഈ ‘ഇന്‍ക്രഡുലെസ്‌നെസ്’ ചിരിക്കിടയാക്കിയിരുന്നുവെന്നും പ്രിഥ്വി കൂട്ടിച്ചേര്‍ത്തു.