വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മണിരത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. വിക്രം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടക്കിയ കമല്‍ ഹാസന്‍റെ 234-ാം ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്നത്. കെഎച്ച് 234 എന്ന താല്‍ക്കാലിക പേരിലറിയപ്പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
Here we go again! #KH234
பயணத்தின் அடுத்த கட்டம்!
#ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/ATAzzxAWCL— Kamal Haasan (@ikamalhaasan) November 6, 2022
രാജ് കമല്‍ ഫിലിംസും റെഡ്‍ജെയിന്‍റ് മൂവീസും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വരും ദിവസങ്ങളില്‍ ഈ ചിത്രത്തിന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മുമ്പ് മണിരത്നത്തിന്‍റെ സംവിധാനത്തില്‍ കമലഹാസന്‍ മുഖ്യവേഷത്തിലെത്തിയ ‘നായകന്‍’ എന്ന ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെയും ഇരുവരുടെയും കരിയറിലെയും ഏറെ പ്രധാനപ്പെട്ട ചിത്രമായാണ് കണക്കാക്കുന്നത്.