ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബർ ഒന്നിന് തുടങ്ങും. സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേർന്നാണ്.
സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത് വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.