അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ റിലീസ് ഫെബ്രുവരി 8ന്. തമിഴ്, മലയാളം ഭാഷകളിലെ ഡബ്ബിംഗ് മികവുറ്റതാക്കി ഒരുമിച്ച് റിലീസ് ചെയ്യുന്നതിനാണ് പദ്ധതി. നോര്‍ത്ത് അമേരിക്ക ഒഴികെയുള്ള ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 5 കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് ഓവര്‍സീസ് അവകാശം കൈമാറിയതെന്നാണ് സൂചന. തെലുങ്കിനു പുറമേ മലയാളത്തിലും തമിഴിലും ചിത്രം എത്തുമെന്ന് ഫാര്‍സ് ഫിലിം അറിയിച്ചു. ഫാര്‍സ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്ര 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്.
വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ബാഹുബലിയില്‍ അനുഷ്‌കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയമ്മയായി ആശ്രിത എത്തിയിട്ടുണ്ട്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ
മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.
Tags:mahi v raghavmammoottyYatra