മമ്മൂട്ടിയുടെ ‘റോഷാക്ക്’ സെപ്റ്റംബര്‍ 29ന്

മമ്മൂട്ടിയുടെ ‘റോഷാക്ക്’ സെപ്റ്റംബര്‍ 29ന്

മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം ‘റോഷാക്ക്’-ന്‍റെ റിലീസ് സെപ്റ്റംബര്‍ 29ന്. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ദുല്‍ഖറിന്‍റെ വേ ഫാര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. റിലീസ് തീയതി വ്യക്തമാക്കിക്കൊണ്ട് തിയറ്ററുകളുമായുള്ള കരാറിലേക്ക് വേഫാര്‍ നീങ്ങിയിട്ടുണ്ട്. നേരത്തേ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്ന സാഹചര്യത്തില്‍ റിലീസ് നീട്ടുകയായിരുന്നു.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറിയ പങ്കും ചിത്രീകരിച്ചത് കൊച്ചിയിലാണ്. ദൂബായിയിലും ഏതാനും ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

നിമീഷ് രവിയാണ് ഛായാഗ്രഹണം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. വിതരണം വേ ഫെയർ. പി ആർ ഓ പ്രതീഷ് ശേഖർ.

Latest Upcoming