മലയാളത്തില്‍ ഇത്തരമൊന്ന് ആദ്യം, ‘റോഷാക്ക്’ ആദ്യ പ്രതികരണങ്ങള്‍ കാണാം

മലയാളത്തില്‍ ഇത്തരമൊന്ന് ആദ്യം, ‘റോഷാക്ക്’ ആദ്യ പ്രതികരണങ്ങള്‍ കാണാം

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇന്നുവരെ വരാത്ത രീതിയിലുള്ള അവതരണ രീതിയും ശൈലിയും ഉള്ളതാണെന്നാണ് ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ പുറത്തുവരുന്ന അഭിപ്രായം.


മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നതും ആരാധകരെ സംതൃപ്തരാക്കുന്നതുമാണ് ചിത്രമെന്ന് നിരൂപകര്‍ പറയുന്നു. മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ ചിത്രം വരുമെന്നാണ് അഭിപ്രായമുയരുന്നത്.


ത്രം യു/എ സർട്ടിഫിക്കറ്റോടെയാണ് എത്തുന്നത്.പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്ലറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു.


സംഭാഷണങ്ങള്‍ അധികമില്ലാത്ത വേറിട്ട രൂപഭാവങ്ങളിലള്ള മമ്മൂട്ടിയുടെ ലൂക്ക് ആന്‍റണി പ്രേക്ഷകരെ പിടിച്ചിരുത്തുമ്പോള്‍ ബിന്ദു പണിക്കരും പ്രകടനത്തിലൂടെ ശ്രദ്ധ മേടുന്നു.


തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.


കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.

Film scan Latest