തെലുങ്ക് ചിത്രം ഏജന്‍റിലെ തന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി (Mammootty) ഈ മാസം തന്നെ പുതിയ മലയാളം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ആദ്യ ചിത്രം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ (Nisam Basheer) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്. മാര്‍ച്ച് 25ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങും.
സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സമീര്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്നാണ് വിവരം. ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രതീന ഹര്‍ഷാദ് സംവിധാനം ചെയ്ത പുഴു ആയിരിക്കും മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. വിഷു റിലീസായി സോണി ലൈവില്‍ നേരിട്ടുള്ള ഒടിടി റിലീസായാണ് ചിത്രം എത്തുക.