എംടി-യുടെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്

എംടി-യുടെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നെറ്റ്ഫ്ളിക്സിനായി ഒരുങ്ങുന്ന വമ്പന്‍ ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ഭാഗം സംവിധാനം ചെയ്യുന്നത് രഞ്ജിത്. ‘കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്’ എന്ന പേരിലെത്തുന്ന ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മറ്റുചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. എംടിയുടെ ഇതേപേരിലുള്ള പ്രശസ്തമായ രചനയുടെ ദൃശ്യാവിഷ്കാരമായിരിക്കും ചിത്രം. ശ്രീലങ്കയും കേരളവും ലൊക്കേഷനുകളായി എത്തുമെന്നും സൂചനയുണ്ട്.

10 ചെറു ചിത്രങ്ങള്‍ ഉള്‍പ്പെട്ട സീരീസ് ആയിരിക്കും നെറ്റ്ഫെളിക്സിന്‍റെ മലയാളത്തിലെ സ്വപ്ന പദ്ധതിയെന്നാണ് വിവരം. ഇതില്‍ ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മുന്‍നിര താരങ്ങളെ അണിനിരത്തി ആദ്യമായാണ് ഒരു ഒടിടി പ്ലാറ്റ് ഫോം ഇത്ര വലിയൊരു സീരീസ് അവതരിപ്പിക്കുന്നത്. ഈ സീരീസിന്‍റെ ഭാഗമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ഓളവുും തീരവും’ അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Upcoming