‘യാത്ര’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം മമ്മൂട്ടി (Mammootty) വീണ്ടും തെലുങ്കില്‍ മുഖ്യ വേഷത്തിലെത്തുകയാണ്. സുന്ദര്‍ റെഡ്ഡി (Sundar Reddy) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളില്‍ താരം ജോയിന്‍ ചെയ്തു. അഖില്‍ അക്കിനേനി(Akhil Akkineni)ക്കൊപ്പമാണ് ഏജന്‍റ് (Agent) എന്ന ചിത്രത്തില്‍ മമ്മൂട്ടി തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത്. ഹൈദരാബാദില്‍ രണ്ടാഴ്ചയോളം ഷൂട്ടിംഗ് മമ്മൂട്ടിക്കുണ്ടാകും. നേരത്തേ ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂളില്‍ 10 ദിവസത്തോളം മമ്മൂട്ടി ഭാഗമായിരുന്നു. മമ്മൂട്ടിയെ ചിത്രത്തിലേക്ക് വരവേറ്റുകൊണ്ട് നിര്‍മാതാക്കളായ എകെ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.
A Stalwart of Indian Cinema who paved his own path with Discipline & Dedication 🔥
Megastar @mammukka🤘Joins the shoot of #AGENT ⚡️
Can’t wait to witness the magic on sets ❤️@AkhilAkkineni8 @DirSurender @AnilSunkara1 @VamsiVakkantham@hiphoptamizha @AKentsOfficial @S2C_Offl pic.twitter.com/pmVv474Vnz
— AK Entertainments (@AKentsOfficial) March 7, 2022
നേരത്തേ ഈ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് വന്‍തുക വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഖിലിന്‍റെ അച്ഛന്‍ നാഗാര്‍ജുന തന്നെ ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന വേഷമാണിതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.