മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘സിബിഐ 5 ദി ബ്രെയ്ന്‍’ എന്ന പേരിലാണ് ചിത്രമെത്തുക. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഈദ് റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക.
#CBI5TheBrain pic.twitter.com/kBbg7NzWBy
— Mammootty (@mammukka) February 26, 2022
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
‘CBI5 The Brain’ will be the title for Mammootty’s CBI 5. K Madhu directorial has SN Swamy’s script.