അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ സെന്‍സറിംഹ് പൂര്‍ത്തിയായി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് 3ന് വന്‍ റിലീസായി എത്തുന്ന ചിത്രത്തിന് 2 മണിക്കൂര്‍ 24 മിനുറ്റാണ് ഉണ്ടായിരിക്കുക.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍, സുദേവ് നായര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്.
Amal Neerad directorial Mammootty starrer BheeshmaParvam censored with clean U. Worldwide release on March 3rd.