ഛായാഗ്രാഹകനായിരുന്ന ശ്യാംദത്ത് സംവിധാന രംഗത്തേക്ക് കടക്കുകയാണ്. ശ്യാംദത്തിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച ആരംഭിക്കും. ശ്യാംധറിന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ശ്യാംദത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഓഫിസറായി എത്തുമെന്നാണ് സൂചന. അന്വേഷണ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Tags:mammoottysyamduth