തന്റെ തിരക്കഥകളിലേറെയും മമ്മൂട്ടിക്കും മോഹന്‍ലാലിനുമായി രചിച്ച രഞ്ജിത് സംവിധായകനായപ്പോഴും മിക്ക ചിത്രങ്ങളിലും നായകന്‍മാരായത് സൂപ്പര്‍താരങ്ങളായിരുന്നു. ഒരിടവേളയ്ക്കു ശേഷം യുവതാരങ്ങള്‍ക്കൊപ്പം രഞ്ജിത് ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പുത്തന്‍ പണത്തിനു ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജനും അനു സിതാരയുമാണ് മുഖ്യവേഷത്തില്‍. ബിലാത്തിക്കഥ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ഒക്‌റ്റോബര്‍ അവസാനം ഇംഗ്ലണ്ടില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു സൂപ്പര്‍താരമായി തന്നെ അതിഥി വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്നാണ് സൂചന.