സനത് ജയസൂര്യക്കൊപ്പം മമ്മൂട്ടി; ഫോട്ടൊകള്‍ വൈറല്‍

സനത് ജയസൂര്യക്കൊപ്പം മമ്മൂട്ടി; ഫോട്ടൊകള്‍ വൈറല്‍

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നെറ്റ്ഫ്ളിക്സിനായി ഒരുങ്ങുന്ന വമ്പന്‍ ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ഭാഗത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. ‘കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്’ എന്ന പേരിലെത്തുന്ന ചിത്രം രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗിനായി മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ശ്രീലങ്കയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ആതിഥ്യം മമ്മൂട്ടി സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.


എംടിയുടെ ഇതേപേരിലുള്ള പ്രശസ്തമായ രചനയുടെ ദൃശ്യാവിഷ്കാരമായിരിക്കും ചിത്രം. 10 ചെറു ചിത്രങ്ങള്‍ ഉള്‍പ്പെട്ട സീരീസ് ആയിരിക്കും നെറ്റ്ഫെളിക്സിന്‍റെ മലയാളത്തിലെ സ്വപ്ന പദ്ധതിയെന്നാണ് വിവരം. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മുന്‍നിര താരങ്ങളെ അണിനിരത്തി ആദ്യമായാണ് ഒരു ഒടിടി പ്ലാറ്റ് ഫോം ഇത്ര വലിയൊരു സീരീസ് മലയാളത്തില്‍ അവതരിപ്പിക്കുന്നത്. ഈ സീരീസിന്‍റെ ഭാഗമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ഓളവുും തീരവും’ അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Latest Starbytes