ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ചിത്രങ്ങളില്‍ മുഖ്യ വേഷത്തിലെത്തിയത് മലയാളികളുടെ പ്രിയങ്കരനായ പ്രേം നസീര്‍ ആയിരിക്കും. അതിനു പിന്നില്‍ ഈ നേട്ടത്തിലുള്ളത് മലയാള സിനിമാ തറവാടിന്‍റെ ഇന്നത്തെ കുലപതി മെഗാസ്റ്റാര്‍ മമ്മൂട്ടിയാകും.
ഇന്ന് 70 വയസില്‍ എത്തി നില്‍ക്കുമ്പോഴും അദ്ദേഹത്തിനു മുന്നില്‍ ചെയ്തു തീര്‍ക്കാനുള്ള ചിത്രങ്ങളുടെ നിര ഇതിന് സാക്ഷ്യം പറയും. 400ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ഇപ്പോഴും തന്‍റെ ശരീരം ഇടവേളകളില്ലാതെ പുതിയ കഥാപാത്ര രൂപങ്ങള്‍ക്കും പുതിയ സിനിമാ സ്വപ്‌നങ്ങള്‍ക്കുമായി കാത്തു വെക്കുന്നു.
കഥാപാത്ര വൈവിധ്യങ്ങളുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് മമ്മൂട്ടി. എന്നാല്‍, അത് അവസാനമില്ലാത്ത ഒരു ഒഴുക്കാണ്.
50 പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ ഓരോ തുരുത്തിലും അദ്ദേഹം സ്വയം നവീകരിക്കുന്നതും മെച്ചപ്പെടുത്തുന്നതും കാണാം. കഥാപാത്രങ്ങളെ സ്വന്തം ഭാവാഹാവാദികളിലേക്ക് ആവാഹിക്കുന്ന നാച്ചുറല്‍ അഭിനയ ശൈലിയില്‍ നിന്നു വ്യത്യസ്തമായി മെത്തേഡ് ആക്റ്റിംഗില്‍ സാധ്യമായ ഒന്ന് കഥാപാത്രങ്ങളെ കുറിച്ചുള്ള നടന്‍റെ ഒരു വ്യാഖ്യാനവും വീക്ഷണവും അതില്‍ സന്നിവേശിപ്പിക്കാനാകുന്നു എന്നതാണ്. ഇതിന്‍റെ ഗംഭീരമായ ആവിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ എത്തിച്ചതില്‍ മമ്മൂട്ടിയോളം മികവു പുലര്‍ത്തിയ വര്‍ വിരളമാണ്
ഒരു കഥാപാത്രത്തെ അതിന്‍റെ ജീവിത സാ ഹചര്യങ്ങളിലും അതിന്‍റെ വര്‍ഗ, സാമൂ ഹിക, പ്രദേശിക സാഹചര്യങ്ങളിലും മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ കഥാപാത്ര ശരീരത്തിലേക്കുള്ള പൂര്‍ണമായ പറിച്ചു നടലാണ് സംഭവിക്കാറുള്ളത്.അതുകൊണ്ടാണ് ഏറ്റവും വൈകാരിക മായ തലത്തിലും രാജമാണിക്യം തന്‍റെ തനതു ഭാഷയും മുഖഭാവവും കൈവിടാ ത്തത്, എത്ര തീവ്രമായ സന്ദര്‍ഭത്തിലും അ ച്ചൂട്ടി അരയന്‍ തന്നെയായിരിക്കുന്നത്, തൊണ്ടയിടറുമ്പോഴും സ്‌റ്റൈലൈസേ ഷന്‍റെ സൗന്ദര്യം വിട്ടുമാറാത്ത ജോസഫ് അലക്‌സുമായി അവര്‍ക്ക് ഒരു ഇടപാടും ഇല്ലാതിരിക്കുന്നത്.
കഥാപാത്ര വിശദീകരണങ്ങളില്ലാത്ത, ഊന്നലുകളില്ലാത്ത ദുര്‍ബലമായ തിരക്കഥകളില്‍ മമ്മൂട്ടിക്ക് പലപ്പോഴും അലസത പുല ര്‍ത്തുന്നതായി ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. താരകഥാപാത്രങ്ങളില്‍ പോലും തന്നിലെ നടനായുള്ള പരിശ്രമമാണ് അദ്ദേഹത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ഓരോ കഥാപാ ത്രങ്ങളെ പിന്നിടുമ്പോഴും അതിലൊന്നും ഉള്‍പ്പെടാത്ത മറ്റൊരു കഥാപാത്ര വൈവി ധ്യത്തെ മെരുക്കിയെടുക്കാനുള്ള അദ്ദേഹ ത്തിന്‍റെ സ്ഥിരോത്സാഹത്തിന് ഇനിയും ഏ റെനാള്‍ നമ്മെ പുളകം കൊളിക്കാനാകട്ടെ.
Megastar Mammootty is like a supermarket of characters. A fan note on his birthday.