മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിലെ ആദ്യ വിഡിയോ ഗാനമെത്തി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെയും സാധനയുടെയും കഥാപാത്രങ്ങളുടെ ബന്ധം വ്യക്തമാക്കുന്ന രംഗങ്ങള്‍ വരികള്‍ക്കൊപ്പം ചേര്‍ത്തുവെച്ച വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. വൈരമുത്തുവിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം. ശ്രീറാം പാര്‍ത്ഥസാരഥിയാണ് ആലപിച്ചിരിക്കുന്നത്.