മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ റിലീസ് ഏപ്രിൽ 28ന്

മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ റിലീസ് ഏപ്രിൽ 28ന്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ‘ഏജന്‍റ്’ ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും . തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.’ഏജന്‍റ്’ കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Latest Other Language