മമ്മൂട്ടി- ജ്യോതിക ചിത്രം ‘കാതല്‍’, ഫസ്റ്റ് ലുക്ക് കാണാം

മമ്മൂട്ടി- ജ്യോതിക ചിത്രം ‘കാതല്‍’, ഫസ്റ്റ് ലുക്ക് കാണാം

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കാതല്‍- ദി കോര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ചിത്രത്തില്‍ നായികയായി ജ്യോതിക മലയാളത്തിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ടൈറ്റിലിനൊപ്പം ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ജിയോ ഒരുക്കുന്ന പുതിയ ചിത്രം ഫാമിലി ഡ്രാമ സ്വഭാവത്തിലുള്ള എന്‍റര്‍ടെയ്നറാണെന്നാണ് സൂചന.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് നീങ്ങും. മുമ്പ് പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തില്‍ ജ്യോതിക വേഷമിട്ടിരുന്നു. എന്നാല്‍ മലയാളത്തില്‍ ഈ ചിത്രം തിയറ്ററുകളിലെത്തിയില്ല. നേരിട്ട് ടി.വി പ്രദര്‍ശനത്തിന് എത്തുകയായിരുന്നു. ജ്യോതികക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പോസ്റ്റര്‍ അവതരിപ്പിച്ചത്.

Latest Upcoming