മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ഡിസ്‌നി ഹോട്ട്സ്റ്റാറിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത് .

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Latest Upcoming