വീണ്ടും വ്യത്യസ്തമായൊരു ചിത്രവുമായി എത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കണ്ണൂര്‍സ്ക്വാഡ് എന്ന പൊലീസ് ചിത്രം പൂര്‍ത്തിയാക്കിയ മമ്മൂട്ടി പുതിയ ചിത്രം ‘ബസൂക്ക’യുടെ സെറ്റിൽ ജോയിൻ ചെയ്തു. നവാഗതനായ ഡിന്നോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്. ഗൗതം വസുദേവ് മേനോന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്.
തിയറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരേഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍.