
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 9 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് എത്തുന്നു. രതീന ഷര്‍ഷാദ് എന്ന പുതുമുഖ സംവിധായകയുടെ ചിത്രത്തിലാണ് മമ്മൂട്ടി ഉടന്‍ ജോയിന്‍ ചെയ്യുന്നത്. കോവിഡ് സാഹചര്യങ്ങള്‍ കുൂടി പരിഗണിച്ചാണ്. ഈ ചിത്രത്തിലേക്ക് ആദ്യം നീങ്ങാന്‍ താരം തീരുമാനിച്ചത്. ടോവിനോയെ ഒരു പ്രധാന വേഷത്തിനായി പരിഗണിക്കുന്നുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ടോവിനോ ചിത്രത്തിന്‍റെ ഭാഗമല്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഗിരീഷ് ഗംഗാധരന്‍ ക്യാമറയും ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും. എഡിറ്റിംഗ് ദീപു ജോസഫ്. വസ്ത്രാലങ്കാരം സമീറ സനീഷ്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. മുന്‍പ് നിരവധി ചിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രതീന. ‘ഉയരെ’ എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറുമായിരുന്നു അവര്‍.
Mammootty to be directed by a lady director Ratheena Sharshad. Shoot will start soon.