പത്മ പുരസ്കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളിലെ ശ്രേഷ്ഠ പ്രതിഭകള്‍ക്ക് നല്‍കുന്ന കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളപ്രഭാ പുരസ്കാരം സ്വന്തമാക്കിയവരില്‍ മലയാളത്തിന്‍റെ അഭിമാന താരം മമ്മൂട്ടിയും ഉള്‍പ്പെടുന്നു. നാലു പതിറ്റാണ്ടിലേറെയാണ് മലയാള സിനിമാ രംഗത്തിനും കേരളത്തിന്‍റെ സാംസ്കാരിക ഭൂമികയ്ക്കും നല്‍കുന്ന സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കേരളജ്യോതി പുരസ്കാരം വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന് നായര്‍ക്കാണ്.
നേരത്തേ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള മമ്മൂട്ടിയെ അതിനു മുകളിലുള്ള പത്മ പുരസ്കാരങ്ങള്‍ക്ക് സംസ്ഥാനം ശുപാര്‍ശ ചെയ്ത ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അത് നിരസിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.