അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ പുതിയ കാരക്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്ന മിഖായേല്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി എത്തിയത്. പോസ്റ്റര്‍ പുറത്തിറങ്ങി ആദ്യ അരമണിക്കൂറില്‍ തന്നെ ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി. ഫെബ്രുവരി 24നാണ് ചിത്രം പുറത്തിറങ്ങുന്നത്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോളിവുഡ് താരം തബുവും ചിത്രത്തില്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്.
Mammootty as Michael in Amal Neerad directorial BheeshmaParvam. The character look poster came as a new year gift to megastar fans.