മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍

കരിയറില്‍ പല ഘട്ടങ്ങളിലായി നിരവധി വ്യത്യസ്തങ്ങളായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി വീണ്ടുമൊരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുകയാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധ നേിടിയ റോബിന്‍ ഡി രാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലണ് മമ്മൂട്ടി വീണ്ടും പോലീസ് ആകുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം തുടങ്ങും.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമായ ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഇപ്പോള്‍ ജിയോബേബി സംവിധാനം ചെയ്യുന്ന കാതലാണ് ഷൂട്ടിംഗ് ആരംഭിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം.

Latest Upcoming