സൂപ്പര്‍ ഹിറ്റ് ചിത്രം ‘പിതാമഹന്’ ശേഷം സൂപ്പര്‍ താരം സൂര്യയും (Suriya) സംവിധായകന്‍ ബാലയും (Bala) ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇനിയും പേരു നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം ‘സൂര്യ41’ (Surya 41) എന്ന പേരിലാണ് നിലവില്‍ അറിയപ്പെടുന്നത്. കൃതി ഷെട്ടി (Kruthi SHetty) നായികയാകുന്ന ചിത്രത്തില്‍ ജി.വി പ്രകാശും മലയാളി താരം മമിത ബൈജുവും (Mamitha Baiju) പ്രധാന വേഷങ്ങളിലെത്തുന്നു. മമിതയുടെ ആദ്യ തമിഴ് ചിത്രമാണിത്.
ഖോഖോ, ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ. സൂര്യയുടെ 2D എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിന് ജി.വി പ്രകാശ് തന്നെയാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.