മലയാള സിനിമയുടെ സമീപകാല ചരിത്രത്തിലെ വേറിട്ട വിജയം കരസ്ഥമാക്കിയ ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിന് ലഭ്യമാകും. വമ്പന്‍ കളക്ഷനിലേക്ക് എത്തുന്ന ചിത്രത്തങ്ങള്‍ കളക്ഷന്‍റെ സിംഹഭാഗവും ആദ്യ രണ്ട് വാരാന്ത്യങ്ങളില്‍ തന്നെ നേടുന്ന ഇക്കാലത്ത് ലോംഗ് റണ്ണും സ്റ്റഡി കളക്ഷനും നേടിയാണ് വലിയ കളക്ഷനിലേക്ക് നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തിയ ചിത്രം എത്തിയത്. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടി കഴിഞ്ഞ ദിവസങ്ങളില്‍ മറികടന്നിരുന്നു.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.