ആകാംക്ഷ നിറച്ച് ‘മലയന്‍കുഞ്ഞ്’ന്‍റെ പുതിയ ട്രെയിലര്‍

ആകാംക്ഷ നിറച്ച് ‘മലയന്‍കുഞ്ഞ്’ന്‍റെ പുതിയ ട്രെയിലര്‍

ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’ന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര്‍ റഹ്‍മാനാണ് സംഗീതം ഒരുക്കുന്നത്. .സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. വളരേ വേറിട്ടൊരു പ്രമേയവുമായി എത്തുന്ന ചിത്രം അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.


മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. മാലിക് ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Latest Trailer Video