‘മലയന്‍കുഞ്ഞ്’ മേക്കിംഗ് വീഡിയോ ശ്രദ്ധേയമാകുന്നു

‘മലയന്‍കുഞ്ഞ്’ മേക്കിംഗ് വീഡിയോ ശ്രദ്ധേയമാകുന്നു

ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’ ഈയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. ഏ.ആര്‍. റഹ്മാന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതമൊരുക്കിയ മലയാള ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.


സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ഒരു ഉരുള്‍പൊട്ടലില്‍ നിന്നുള്ള സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം.

Latest Video