ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ‘പപ്പു ‘എന്ന ചിത്രത്തില്‍ താരത്തിന്റെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത് മേജര്‍ രവി. ജയറാം കൈലാസ് സംവിധാനം ചെയ്ത ചിത്രം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മിച്ചിരിക്കുന്നത്. പുതുമുഖം ഇഷ്‌നി റാണിയാണ് നായിക.
മേജര്‍ രവി ചെയ്യുന്ന ആദ്യ മുഴുനീള വേഷമായിരിക്കും പപ്പുവിലേത്. നേരത്തേ നിരവധി ചിത്രങ്ങളില്‍ ഉന്നത തലങ്ങളിലെ ഓഫിസര്‍ വേഷത്തില്‍ എത്തിയിട്ടുള്ള മേജര്‍ രവി ഒരു സാധാരണ കോണ്‍സ്റ്റബിളുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. അംബലമുക്ക് എന്ന ഗ്രാമത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രതീഷ്‌കുമാറിന്റെ മൂത്തമകനാണ് ആര്‍.പദ്മ കുമാറെന്ന പപ്പുവായാണ് ഗോകുല്‍ സുരേഷ് എത്തുന്നത്.
ഗണപതി , ഷെഹിന്‍ സിദിഖ് , മറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നതോടൊപ്പം ധര്‍മജന്‍ ,മുരളി ചന്ദ് ബിജുക്കുട്ടന്‍ , സൂധീര്‍ കരമന , മേജര്‍ രവി , സുനില്‍ സുഗത, അനീഷ് ജി മേനോന്‍ , ഹരികൃഷ്ണന്‍ ,ഷാജു ശ്രീധര്‍ , കൂട്ടിക്കല്‍ ജയചന്ദ്രന്‍ , മനോജ് ഗിന്നസ് , വിനോദ് കെടാമംഗലം , ഹരികൃഷ്ണന്‍ കൊട്ടാരം , ബിനോയ് ആന്റണി ,നോബി , അസീസ് , വനിതാ കൃഷ്ണ ചന്ദ്രന്‍ , സൂര്യ , സജിത മഠത്തില്‍ ,ശ്രയാനി , മഞ്ജു കോട്ടയം എന്നിവരും ചിത്രത്തിലുണ്ട്.
അരുള്‍ദേവ് സംഗിതം നല്‍കിയ ഗാനം മാല്‍ഗുഡി ശുഭ ആലപിച്ചിരിക്കുന്നു.
Tags:gokul sureshJayaram Kailasmajor ravipappu