‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച് സേതുവിന്‍റെ പുതിയ ചിത്രം ‘മഹേഷും മാരുതിയും’ നാളെ മുതല്‍ തിയറ്ററുകളില്‍. ആസിഫ് അലി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസാണ് നായിക. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
വിഎസ്എല്‍ ഫിലിം ഹൌസുമായി ചേര്‍ന്ന് മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത്. മണിയൻപിള്ള രാജു, രചന നാരായണക്കുട്ടി, പ്രേംകുമാർ എന്നിവരും ചിത്രത്തിലുണ്ട്. സേതു തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി ‘ഓപ്പറേഷന്‍ ജാവ’ ഫെയിം ഫായ്സ് സിദ്ദിഖ് ക്യാമറ ചലിപ്പിച്ചു. മഹേഷിന് തന്‍റെ മാരുതി 800 കാറിനോടുള്ള വൈകാരിക അടുപ്പവും ഒരു യുവതിയുമായി പ്രണയത്തിലാകുമ്പോള്‍ ഇതിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
‘മഹേഷും മാരുതിയും’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം