തെലുങ്കിലെ സൂപ്പര്‍ താരം ത്രിവിക്രം ശ്രീനിവാസന്‍ സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് വളരേ ആവേശകരമായ റിപ്പോര്‍ട്ടുകളാണ് ടോളിവുഡില്‍ നിന്ന് പുറത്തുവരുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ചിയാന്‍ വിക്രമുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഈ വേഷം വിക്രം അംഗീകരിക്കുകയാണെങ്കില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ വലിയ റിലീസായി ചിത്രം അവതരിപ്പിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
എസ്എസ്എംബി 28 എന്ന താല്‍ക്കാലിക പേരിലാണ് ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മഹാന്‍ എന്ന ചിത്രത്തിലും നെഗറ്റിവ് സ്വഭാവമുള്ള കേന്ദ്ര കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരുന്നത്. കോബ്ര, ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രമിന്‍റേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രങ്ങള്‍. മലയാളി സംവിധായകന്‍ ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച ‘മഹാവീര്‍ കര്‍ണ’യുടെ ഒരു ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഈ ചിത്രം നിലവില്‍ ഉപേക്ഷിക്കപ്പെട്ട മട്ടിലാണ്.
Makers of Telugu superstar Mahesh Babu’s next approached Chiyan Vikram for a negative role. Thrivikram Sreenivas directing this movie.