മഹാവീര്യര്‍ ഫെബ്രുവരി 10 മുതല്‍ സണ്‍ നെക്സ്റ്റില്‍

മഹാവീര്യര്‍ ഫെബ്രുവരി 10 മുതല്‍ സണ്‍ നെക്സ്റ്റില്‍

കരിയറില്‍ ആദ്യമായി ആസിഫ് അലിയും (Asif Ali) നിവിന്‍ പോളിയും (Nivin Pauly) ഒരുമിച്ച് മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം ‘മഹാവീര്യര്‍’ (Mahavveeryar) ഫെബ്രുവരി 10 മുതല്‍ സണ്‍ നെക്സ്റ്റ് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിന് ലഭ്യമാകും. ഏബ്രിഡ് ഷൈന്‍ (Abrid Shine) സംവിധാനം ചെയ്ക ഈ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും തിയറ്ററുകളില്‍ വേണ്ടത്ര പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നില്ല.

ചിത്രത്തില്‍ ഷാന്‍വി ശ്രീ വാസ്തവയാണ് നായികയായി എത്തുന്നത്. പോളി ജൂനിയറിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവീ മേക്കേര്‍സിന്‍റെ ബാനറില്‍ ഷാനവാസും ചേര്‍ന്നാണ് നിര്‍മാണം. എം. മുകുന്ദനാണ് ചിത്രത്തിന്‍റെ കഥ നിര്‍വഹിച്ചത്. തിരക്കഥ സംവിധായകന്‍റേത് തന്നെ. രാജസ്ഥാനും എറണാകുളവും പ്രധാന ലൊക്കേഷനുകളാകുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തഫാന്‍റസി സ്വഭാവമുള്ള ടൈം ട്രാവല്‍ ചിത്രമാണ് മഹാവീര്യര്‍.

Latest OTT