വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജ ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മധുരയിലെ പ്രമാണിയും ഗുണ്ടയുമായ രാജ ഇത്തവണ എത്തുമ്പാള്‍ രാഷ്ട്രീയക്കാരന്‍ കൂടിയാണെന്നാണ് സൂചന.
പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘടനമൊരുക്കുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റായ ഒരു സംഘടന രംഗം 20 ദിവസത്തിലേറേ സമയമെടുത്താണ് ചിത്രീകരിക്കുക. അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ ഒരു നൃത്തരംഗത്തില്‍ എത്തുന്നുണ്ട്.
സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു. പോക്കിരി രാജയില്‍ നിന്നു വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം.