ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ബിജുമേനോനെന്ന് സൂചന. പിജി പ്രഗീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പ്രജിത് സംവിധാനം ചെയ്യുന്ന ‘ സത്യം പറഞ്ഞാ വിശ്വാസിക്കുവോ’ ആണ് ബിജു മേനോന്‍ നായകനായി ഉടന്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലും പ്രധാന വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
Tags:biju menonlaljose