യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ദക്ഷിണേന്ത്യന്‍ ഗാനമായ ‘റൗഡി ബേബി’ ഇപ്പോഴും നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 എന്ന ചിത്രത്തിലാണ് ഈ പാട്ടുള്ളത് പാട്ട് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ടീസറിലൂടെ സായ്പല്ലവിയുടെ ‘റൗഡി ബേബി’ എന്ന വിളിയും ധനുഷിനൊപ്പമുള്ള നൃത്തത്തിന്റെ ഫോട്ടോകളും ശ്രദ്ധ നേടിയിരുന്നു. പ്രഭുദേവയാണ് രസകരമായ ചുവടുകള്‍ ഒരുക്കിയത്. ഈ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവന്നിരിക്കുയാണ് ഇപ്പോള്‍
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയത്. 17 കോടിയോളം കാഴ്ചക്കാരെ സ്വന്തമാക്കിയ റൗഡി ബേബി ഗാനം 17 ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയത്.
Tags:maari2Rowdy baby