വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ സിമ്പു എന്ന എസ്ടിആര്‍ നായകനായി എത്തി തിയറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കിയ മാനാട് ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് സോണി ലിവിലൂടെയാണ് ചിത്രം ഡിജിറ്റര്‍ പ്രദര്‍ശനത്തിന് എത്തുക. ആഗോള തലത്തില്‍ ചിത്രം 80 കോടിക്ക് അടുത്ത് സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരം. എസ്ജെ സൂര്യയുടെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കല്യാണി പ്രിയദര്‍ശനാണ് നായികാ വേഷത്തില്‍ എത്തുന്നത്.
വ്യക്തി ജീവിതത്തിലും കരിയറിലും അല്‍പ്പകാലമായി പ്രതിസന്ധികള്‍ നേരിട്ടിരുന്ന സിമ്പുവിന്‍റെ വലിയ തിരിച്ചുവരവായിരിക്കുകയാണ് ചിത്രം. യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലങ്ങള്‍ ഉള്‍പ്പടുന്ന ഒരു ടൈം ലൂപ് ആണ് ചിത്രം. എസ്‌എ ചന്ദ്രശേഖര്‍, കരുണാസ്, ഭാരതിരാജ, പ്രേംജി അമരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് റിച്ചാര്‍ഡ് എം നാഥന്‍ ക്യാമറ ചലിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. സ്റ്റണ്ട് സില്‍വ സംഘടനമൊരുക്കുന്നു.
Venkat Prabhu directorial Maanaadu will live for streaming in Sonyliv on Dec 24th. Simbu aka STR starrer got a tremendous box office run.